മനേസര്‍ ക്യാമ്പില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; റിക്രൂട്ട്‌മെന്റ് റാലികള്‍ മാറ്റിവെച്ച് കരസേന ;എല്ലാ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സുകളും ക്വാറന്റൈന്‍ സൗകര്യം സജ്ജമാക്കാന്‍ നിര്‍ദേശം

സേനാംഗങ്ങള്‍ അത്യാവശ്യ ഡ്യൂട്ടികള്‍ക്കല്ലാതെയുള്ള യാത്രകള്‍ നിയന്ത്രിക്കണം
മനേസര്‍ ക്യാമ്പില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; റിക്രൂട്ട്‌മെന്റ് റാലികള്‍ മാറ്റിവെച്ച് കരസേന ;എല്ലാ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സുകളും ക്വാറന്റൈന്‍ സൗകര്യം സജ്ജമാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് എല്ലാ റിക്രൂട്ട്‌മെന്റ് റാലികളും മാറ്റിവെക്കുന്നതായി കരസേന അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലായ സമയമായതിനാല്‍, ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും മുന്‍കരുതലിനും മുന്‍ഗണന നല്‍കാന്‍ സേനാംഗങ്ങള്‍ ശ്രദ്ധിക്കണമെന്ന് സൈനികനേതൃത്വം നിര്‍ദേശം നല്‍കി. 

സേനാംഗങ്ങള്‍ അത്യാവശ്യ ഡ്യൂട്ടികള്‍ക്കല്ലാതെയുള്ള യാത്രകള്‍ നിയന്ത്രിക്കണം. അത്യാവശ്യമ അല്ലാത്തവ ഒഴിവാക്കണം. വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം പരമാവധി വിനിയോഗിക്കണം. എല്ലാ റാങ്കിലുമുള്ള സൈനികര്‍ക്കുമായാണ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. 

എല്ലാ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സുകളും ക്വാറന്റൈന്‍ സൗകര്യം സജ്ജമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മനേസറില്‍ കരസേന 300 ബെഡ്ഡുകളുള്ള ക്വാറന്റൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 1000 പേരെ പാര്‍പ്പിക്കാവുന്ന ക്യാമ്പുകള്‍ ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ഝാന്‍സി എന്നിവിടങ്ങളിലും കരസേന സജ്ജമാക്കിയിട്ടുണ്ട്. ബംഗാളിലെ ബിന്നാഗുരി, ബിഹാറിലെ ഗയ എന്നിവിടങ്ങളിലും ക്വാറന്റൈന്‍ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. 

അതിനിടെ, മനേസര്‍ ക്വാറന്റൈന്‍ ക്യാമ്പിലുള്ള ഒരാള്‍ക്ക് കൊവിഡ് പോസ്റ്റീവാണെന്ന് സ്ഥിരികരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ നോയിഡ സ്വദേശിയാണ് ഇയാള്‍. മാര്‍ച്ച് 11 നാണ് ഇയാളുടെ സ്രവം  പരിശോധനയ്ക്ക് അയച്ചത്. ഇറ്റലിയില്‍ 14 വര്‍ഷമായി ഇയാള്‍ റസ്‌റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com