രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു; പത്ത് പേർക്ക് രോ​ഗം ഭേ​ദ​മായി; നിരീക്ഷണത്തിൽ 4000 പേർ 

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു; പത്ത് പേർക്ക് രോ​ഗം ഭേ​ദ​മായി; നിരീക്ഷണത്തിൽ 4000 പേർ 
രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു; പത്ത് പേർക്ക് രോ​ഗം ഭേ​ദ​മായി; നിരീക്ഷണത്തിൽ 4000 പേർ 

ന്യൂഡല്‍ഹി: രാജ്യത്ത് 84 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ രോഗം പൂര്‍ണമായി ഭേദമായ 10 പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നും ആരോഗ്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രോഗ ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട നാലായിരത്തിലേറെ ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. വൈറസ് ബാധ നിയന്ത്രിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ വഹിച്ചുള്ള വിമാനം ഇന്ന് രാത്രിയോടെ മുംബൈയിലെത്തും. ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക എയര്‍ ഇന്ത്യ വിമാനം ശനിയാഴ്ച ഇറ്റലിയിലേക്ക് യാത്ര തിരിക്കുമെന്നും സഞ്ജീവ കുമാര്‍ വ്യക്തമാക്കി. 

നിലവില്‍ രണ്ട് പേരാണ് കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചത്. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊറോണയെ കേന്ദ്ര സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com