ഇന്ത്യയില്‍ കൊറോണ ബാധിച്ചത് 107 പേര്‍ക്ക്; മുന്നില്‍ മഹാരാഷ്ട്രയും കേരളവും

ഇന്ത്യയില്‍ കൊറോണ ബാധിച്ചത് 107 പേര്‍ക്ക്; മുന്നില്‍ മഹാരാഷ്ട്രയും കേരളവും
ഇന്ത്യയില്‍ കൊറോണ ബാധിച്ചത് 107 പേര്‍ക്ക്; മുന്നില്‍ മഹാരാഷ്ട്രയും കേരളവും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 107ആയി ഉയര്‍ന്നു. വിദേശ പൗരന്‍മാരടക്കമുള്ളവര്‍ പട്ടികയിലുണ്ട്. രോഗം ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ രണ്ട് പേരാണ് മരിച്ചത്. ഒരാള്‍ ഡല്‍ഹിയിലും മറ്റൊരാള്‍ കര്‍ണാടകയിലുമാണ് മരിച്ചത്. 

സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് മഹാരാഷ്ട്രയിലാണ്. 31 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് കേരളമാണ് 22 പേര്‍. ഉത്തര്‍പ്രദേശില്‍ 11 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 17 വിദേശ പൗരന്‍മാരാണ് രോഗ ബാധയുള്ളവരുടെ പട്ടികയിലുള്‍പ്പെട്ടിട്ടുള്ളത്. 

ഡല്‍ഹിയില്‍ ഏഴ്, ഹരിയാനയില്‍ 14 വിദേശികള്‍, രാജസ്ഥാനില്‍ രണ്ട് തദ്ദേശീയരും രണ്ട് വിദേശികളും, തെലങ്കാനയില്‍ മൂന്ന്, ഉത്തര്‍പ്രദേശില്‍ 11 തദ്ദേശീയര്‍ക്കും ഒരു വിദേശ പൗരനും രോഗ ബാധയുണ്ട്. ലഡാക്കില്‍ മൂന്ന്, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ഒരാള്‍ വീതം, ജമ്മു കശ്മീരില്‍ രണ്ട്, കര്‍ണാടക ആറ് എന്നിവയാണ് മറ്റിടങ്ങളിലെ എണ്ണം. 

ഒന്‍പത് പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിന്ന് രോഗം മാറി ഡിസ്ചാര്‍ജായത്. കേരളത്തിലും ഉത്തര്‍പ്രദേശിലും മൂന്ന് പേര്‍ വീതവും ഡല്‍ഹിയില്‍ രണ്ടും തെലങ്കാനയില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. 

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്. കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വൈറസ് ബാധ നിയന്ത്രിക്കാനെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com