ഇറാനിലും ഇറ്റലിയിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു ; പ്രത്യേക നിരീക്ഷണത്തിലാക്കി

131 വി​ദ്യാ​ർ​ഥി​ക​ളും 103 തീ​ർ​ഥാ​ട​ക​രും അ​ട​ങ്ങു​ന്ന 234 പേ​ര‌​ട​ങ്ങു​ന്ന സം​ഘ​മാ​ണ് രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ചു
ഇറാനിലും ഇറ്റലിയിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു ; പ്രത്യേക നിരീക്ഷണത്തിലാക്കി

ന്യൂഡൽഹി: കൊറോണ വൈ​റ​സ് പടർന്നുപിടിച്ചതിനെ തുടർന്ന് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യതോടെ ഇ​റ്റ​ലി​യി​ൽ കു​ടു​ങ്ങി​യ 218 ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. 211 ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റ് ഏ​ഴ് ഇ​ന്ത്യ​ക്കാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ രാ​വി​ലെ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്. ഡൽഹിയിൽ എത്തിയവരെ 14 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യും. 

ദു​ഷ്ക​ര​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യി​ച്ച എ​യ​ർ​ഇ​ന്ത്യ ടീ​മി​നും ഇ​റ്റാ​ലി​യ​ൻ അ​ധികൃതർക്കും പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ന്ന​താ​യി മി​ലാ​നി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് അ​റി​യി​ച്ചു. വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും ക്ഷേ​മം ഉ​റ​പ്പുവരുത്താൻ കോ​ൺ​സു​ലേ​റ്റ് ജാ​ഗ്രത തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ ട്വീ​റ്റ് ചെ​യ്തു. കൊവിഡ് പടർന്നതിനെ തു​ട​ർ​ന്ന് ഇ​റ്റ​ലി​യി​ൽ നി​ന്നും വി​മാ​ന സ​ർ​വി​സു​ക​ളെ​ല്ലാം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

 കോ​വി​ഡിനെ തുടർന്ന് ഇ​റാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ മൂ​ന്നാ​മ​ത്തെ സം​ഘ​ത്തെയും  നാ​ട്ടി​ലെ​ത്തി​ച്ചു. 131 വി​ദ്യാ​ർ​ഥി​ക​ളും 103 തീ​ർ​ഥാ​ട​ക​രും അ​ട​ങ്ങു​ന്ന 234 പേ​ര‌​ട​ങ്ങു​ന്ന സം​ഘ​മാ​ണ് രാ​വി​ലെ തി​രി​ച്ചെ​ത്തി​യ​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ചു. ഇവരെ രാജസ്ഥാനിലെ ജയ്സാൽമീറിൽ സൈന്യം സജ്ജമാക്കിയ പ്രത്യേക ക്യാമ്പിൽ നിരീക്ഷണത്തിൽ പാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. 44 ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രു​ടെ ര​ണ്ടാ​മ​ത്തെ സം​ഘ​ത്തെ വെ​ള്ളി​യാ​ഴ്ച ഇ​റാ​നി​ൽ​നി​ന്നും ഇ​ന്ത്യ​യി​ൽ എ​ത്തി​ച്ചി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com