വിശ്വാസവോട്ടെടുപ്പു നടത്തിയില്ല; സഭ 26 വരെ നിർത്തിവച്ചു; മധ്യപ്രദേശിൽ ഇനി നിയമ യുദ്ധം?

ഇന്നു വിശ്വാസവോട്ടെടുപ്പു നടത്തണമെന്ന ​ഗവർണറുടെ നിർദേശം കണക്കിലെടുക്കാതെ, സ്പീക്കർ ​ഗവർണർ നർമദ പ്രസാദ് സമ്മേളനം 26 വരെ നിർത്തിവച്ചു
വിശ്വാസവോട്ടെടുപ്പു നടത്തിയില്ല; സഭ 26 വരെ നിർത്തിവച്ചു; മധ്യപ്രദേശിൽ ഇനി നിയമ യുദ്ധം?

ഭോ​പ്പാ​ൽ: മധ്യപ്രദേശിൽ ജ്യോതിരാതിദ്യ സിന്ധ്യ കോൺ​ഗ്രസ് വിട്ടതിനെത്തുടർന്ന് പ്രതിസന്ധിയിലായ കമൽനാഥ് സർക്കാരിന്റെ വിശ്വാസവോട്ടടുപ്പിലേക്കു കടക്കാതെ നിയമസഭാ സമ്മേളനം താത്കാലികമായി പിരിഞ്ഞു. ഇന്നു വിശ്വാസവോട്ടെടുപ്പു നടത്തണമെന്ന ​ഗവർണറുടെ നിർദേശം കണക്കിലെടുക്കാതെ, സ്പീക്കർ ​ഗവർണർ നർമദ പ്രസാദ് സമ്മേളനം 26 വരെ നിർത്തിവച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി.

22 എംഎൽഎമാർ രാജി നൽകിയ പശ്ചാത്തലത്തിൽ സർക്കാരിനോട് ഇന്നു വിശ്വാസ വോട്ട് തേടാൻ ​ഗവർണർ ലാൽജി ടണ്ഠൻ ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് ​ഗവർണറുടെ പ്രസം​ഗത്തിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു നിർദേശം. 

രാവിലെ പതിനൊന്നിനു ചേർന്ന സഭയിൽ ​ഗവർണർ ഒരു മിനിറ്റു മാത്രമാണ് മാത്രമാണ് സംസാരിച്ചത്. ജനാധിപത്യത്തിന്റെ അന്തസു പാലിച്ചുകൊണ്ട് ഭരണഘടനാ പരമായ നടപടികളിലേക്കു കടക്കാൻ അഭ്യർഥിച്ചുകൊണ്ടാണ് ​ഗവർണർ സഭ വിട്ടത്. ഇതിനു പിന്നാലെ സ്പീക്കർ സഭ നിർത്തിവയ്ക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിമത എംഎൽഎമാർ സഭയിൽ എത്തിയിരുന്നില്ല. എംഎൽഎമാർക്കു സഭയിൽ എത്താൻ കഴിയാത്തതിനാൽ വിശ്വാസവോട്ടടുപ്പു നീട്ടിവയ്ക്കണമെന്ന് മുഖ്യമന്ത്രി കമൽനാഥ് ആവശ്യപ്പെട്ടിരുന്നു. 

വിമത എംഎൽഎമാരുടെ രാജി കൂടി സ്പീക്കർ സ്വീകരിച്ചാൽ കമൽനാഥ് സർക്കാർ സഭയിൽ ന്യൂനപക്ഷമാകും. ഇതോടെ 107 എംഎൽഎമാരുള്ള ബിജെപി നിയമസഭയിലെ എറ്റവും വലിയ ഒറ്റക്കക്ഷിയാകും. 

വിശ്വാസവോട്ടെടുപ്പു നീട്ടിവച്ചതിനെതിരെ പ്രതിപക്ഷം ​ഗവർണറെയോ സുപ്രീം കോടതിയെയോ സമീപിച്ചേക്കും. ഇതോടെ കർണാകയിലേതിനു സമാനമായ നിയമ യുദ്ധത്തിത്തിനാവും മധ്യപ്രദേശും സാക്ഷിയാവുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com