ഒറ്റദിവസം കൊണ്ട് വിഡി സവര്‍ക്കര്‍ മാര്‍ഗ് അംബേദ്കര്‍ മാര്‍ഗ് ആയി; ബോര്‍ഡ് മായ്ച് എഴുതി, വിവാദം

ജെഎന്‍യു ക്യാംപസിനുള്ളില്‍ പുതിയതയതായി സ്ഥാപിച്ച വിഡി സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡിലെ പേര് മായ്ച് ബിആര്‍ അംബേദ്കര്‍ എന്നെഴുതിചേര്‍ത്തു
ഒറ്റദിവസം കൊണ്ട് വിഡി സവര്‍ക്കര്‍ മാര്‍ഗ് അംബേദ്കര്‍ മാര്‍ഗ് ആയി; ബോര്‍ഡ് മായ്ച് എഴുതി, വിവാദം

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാംപസിനുള്ളില്‍ പുതിയതയതായി സ്ഥാപിച്ച വിഡി സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡിലെ പേര് മായ്ച് ബിആര്‍ അംബേദ്കര്‍ മാര്‍ഗ് എന്നെഴുതിചേര്‍ത്തു. ഇന്നലെ രാത്രിയിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ക്യാംപസിനുള്ളിലെ പുതിയ റോഡിനു സവര്‍ക്കര്‍ മാര്‍ഗ് എന്നു പേര് നല്‍കാന്‍ തീരുമാനിച്ചത്.

വി ഡി സവര്‍ക്കര്‍ മാര്‍ഗ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് രംഗത്തെത്തിയിരുന്നു. സവര്‍ക്കരുടെ പേര് യൂണിവേഴ്‌സിറ്റിയില്‍ ഉയര്‍ത്തിയതോടെ ജെഎന്‍യുവിന്റെ പാരമ്പര്യത്തിന് കളങ്കമേറ്റെന്നും സവര്‍ക്കര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാനമുണ്ടാകില്ലെന്നും ഐഷി അഭിപ്രായപ്പെട്ടിരുന്നു. 

ഗുരു രവിദാസ്, വാല്‍മീകി, മഹറാണ പ്രതാപ്, പരംവീര്‍ ചക്രം അബ്ദുല്‍ ഹമീദ് , ലോകമാന്യ തിലകന്‍ , സര്‍ദാര്‍ പട്ടേല്‍ , റാണി ഝാന്‍സി, ശിവജി എന്നിവരുടെ പേരുകളും സര്‍വകലാശാലയിലെ വിവിധ റോഡുകള്‍ക്ക് നല്‍കാന്‍ ഡെവലപ്പ്‌മെന്റ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com