കൊറോണ വൈറസിനുളള മരുന്ന് ഇന്ത്യ ആദ്യം കണ്ടെത്തുമോ?;  ഗവേഷണം ഊര്‍ജിതം

മരുന്നിന് ആവശ്യമായ ചേരുവകകള്‍ കണ്ടെത്തുന്നതിനുളള ദൗത്യമാണ്  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി ഏറ്റെടുത്തത്
കൊറോണ വൈറസിനുളള മരുന്ന് ഇന്ത്യ ആദ്യം കണ്ടെത്തുമോ?;  ഗവേഷണം ഊര്‍ജിതം

ഹൈദരാബാദ്: കോവിഡ് 19 ഉള്‍പ്പെടെയുളള വൈറസ്ജന്യ രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്താന്‍ പ്രമുഖ മരുന്ന് കമ്പനിയായ സിപ്ല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് എന്നിവ പരസ്പരം കൈകോര്‍ക്കുന്നു. മരുന്നിന് ആവശ്യമായ ചേരുവകകള്‍ കണ്ടെത്തുന്നതിനുളള ദൗത്യമാണ്  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി ഏറ്റെടുത്തത്. ചേരുവകകകള്‍ വികസിപ്പിച്ചെടുത്താല്‍ , മരുന്ന് നിര്‍മ്മാണത്തിന് സിപ്ലയ്ക്ക് കൈമാറാനാണ് ധാരണ.

നിലവില്‍ കൊറോണ വൈറസിനെ ചെറുക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ മരുന്നു ഗവേഷണത്തിലാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഗവേഷണങ്ങള്‍ നടക്കുന്നത്. ഫവിപിരവിര്‍, റെമിസിവിര്‍, ബോലാക്‌സിവിര്‍ എന്നി മരുന്ന് മിശ്രിതങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട് സിപ്ല ചെയര്‍മാന്‍ തങ്ങളെ സമീപിച്ചതായി ഐഐസിടി ഡയറക്ടര്‍ എസ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തില്‍ കൈമാറുന്ന മരുന്ന് മിശ്രിതങ്ങള്‍ മരുന്ന് പരീക്ഷണം ഉള്‍പ്പെടെ നിയമപരമായി ചെയ്യേണ്ട നടപടികള്‍ക്ക് വിധേയമാക്കുമെന്ന് സിപ്ല അധികൃതര്‍ വ്യക്തമാക്കുന്നു.നിയമപരമായ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയാല്‍ വലിയതോതിലുളള മരുന്ന് നിര്‍മ്മാണത്തിലേക്ക് കടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മരുന്നു മിശ്രിതം ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു. മരുന്ന് ഉല്‍പ്പാദനത്തിന്റെ അനുമതിക്കായി നിയമസംവിധാനങ്ങളെ സമീപിക്കുന്നതിന് മുന്‍പ് മരുന്നുമിശ്രിതം മൃഗങ്ങളില്‍ പരീക്ഷിച്ചു നോക്കുമെന്നും ചന്ദ്രശേഖര്‍ അിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com