കോവിഡ് 19: പഴനി, മധുര, രാമേശ്വരം ക്ഷേത്രങ്ങള്‍ അടച്ചിടും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2020 10:03 PM  |  

Last Updated: 19th March 2020 10:03 PM  |   A+A-   |  

 


കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളായ പഴനി, മധുര, രാമേശ്വേരം ക്ഷേത്രങ്ങള്‍ അടച്ചിടും. മാര്‍ച്ച് 31വരെയാണ് അടച്ചിടുന്നത്. വേളങ്കണ്ണി തീര്‍ത്ഥാടനം നിര്‍ത്തിവയ്ക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം യോഗം വിളിച്ചിട്ടുണ്ട്. 

നിലവില്‍ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം മൂന്നാണ്. അയര്‍ലന്‍ഡില്‍ നിന്ന് ചെന്നൈയിലെത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. 

കോവിഡ് 19ന്റെ സമൂഹ വ്യാപനം നടന്നു എന്ന സംശയത്താല്‍ സംസ്ഥാനത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. ഷോപ്പിങ് മാളുകളും തീയേറ്ററുകളും അടച്ചിടാനും നിര്‍ദേശമുണ്ട്.