തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണശാലയില്‍ തീപിടിത്തം; ആറ് തൊഴിലാളികള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2020 04:57 PM  |  

Last Updated: 20th March 2020 04:57 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ചെന്നൈ: തമിഴ്‌നാട്ടില്‍ ശിവകാശിക്ക് അടുത്ത് പടക്കനിര്‍മ്മാണശാലയില്‍ തീപിടിത്തം. സാത്തൂറില്‍ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മ്മാണശാലയില്‍ നടന്ന തീപിടിത്തത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. പരിക്കേറ്റ നാലു തൊഴിലാളികളെ സാത്തൂറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.