രാജ്യത്ത് കോവിഡ് മരണം അഞ്ചായി, മഹാരാഷ്ട്രയില്‍ രണ്ടാമത്തെ മരണം; 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 22nd March 2020 11:09 AM  |  

Last Updated: 22nd March 2020 11:09 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ ചികിത്സയിലായിരുന്ന 63കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്.  ഇദ്ദേഹത്തിന് മുന്‍പെ തന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഹം എന്നി രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. അതിനിടെയാണ് 63കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 

ഇന്നലെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം  കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം പഞ്ചാബ് സ്വദേശിയായ എഴുപതുകാരനും കോവിഡ് ബാധിച്ചാണ് മരിച്ചത്. ജര്‍മ്മനിയില്‍ നിന്ന് ഇറ്റലി വഴി ഡല്‍ഹിയിലെത്തിയ ആളാണ് മരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 324 ആയി ഉയര്‍ന്നു. പുതുതായി 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.