എല്‍ഐസി റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ മാറ്റിവച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2020 11:40 AM  |  

Last Updated: 24th March 2020 11:44 AM  |   A+A-   |  

oovwmPq3

 

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 4ന് നത്താനിരുന്ന അസിസ്റ്റന്റ് എന്‍ജിനീയര്‍, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷകള്‍ മാറ്റി.

അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയില്‍ 50, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ തസ്തികയില്‍ 168 എന്നിങ്ങനെയായിരുന്നു ഒഴിവുകള്‍. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്നും ഇതിനായി ഉദ്യോഗാര്‍ഥികള്‍ ഇടയ്ക്കിടെ എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.licindia.in സന്ദര്‍ശിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

70 മാര്‍ക്കിനുള്ള ഒബ്ജക്ടിവ് ചോദ്യങ്ങളാണ് പ്രിലിമിനറി പരീക്ഷയിലുണ്ടാവുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശാരീരിക ക്ഷമതാപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുമുണ്ടാകും.