വ്യാഴാഴ്ച നടത്താനിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 24th March 2020 11:53 AM  |  

Last Updated: 24th March 2020 11:53 AM  |   A+A-   |  

 

ന്യൂഡല്‍ഹി: കോവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. മാര്‍ച്ച് 31ന് ശേഷമുളള സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തെരഞ്ഞെടുപ്പ് തീയതിയെ സംബന്ധിച്ച് തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഒഴിവുവരുന്ന 18 രാജ്യസഭ സീറ്റുകളിലേക്കാണ് 26ന് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ഗുജറാത്തിലും ആന്ധ്രാപ്രദേശിലും നാലു സീറ്റുകള്‍ വീതവും രാജസ്ഥാന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മൂന്ന് സീറ്റുകളില്‍ വീതവുമാണ് ഒഴിവു വരുന്നത്. പൊതുജനാരോഗ്യം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടത് അനിവാര്യമാണ് എന്ന് കണ്ടാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.