'എന്റെ വീട് ആശുപത്രിയാക്കാൻ വിട്ടുനൽകാം'; സർക്കാരിനോട് കമൽ ഹാസൻ

എന്റെ വീട് ആശുപത്രിയാക്കൻ വിട്ടുനൽകാം; സർക്കാരിനോട് കമൽ ഹാസൻ
'എന്റെ വീട് ആശുപത്രിയാക്കാൻ വിട്ടുനൽകാം'; സർക്കാരിനോട് കമൽ ഹാസൻ

ചെന്നെെ: കൊറോണ വെെറസ് വ്യാപനം രാജ്യം മുഴുവൻ ഭീതി പടർത്തുന്ന സാഹചര്യത്തിൽ തന്റെ വീട് താത്കാലിക ചികിത്സാ കേന്ദ്രമാക്കുന്നതിന് വേണ്ടി വിട്ടുനൽകാൻ തയ്യാറാണെന്ന് നടൻ കമൽ ഹാസൻ. സംസ്ഥാന സർക്കാറിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിഷയത്തിൽ വളരെ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും  കമൽ ആവശ്യപ്പെട്ടു.

രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദിവസ വേതനക്കാർക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കണമെന്ന് കമൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

കൊറോണ ബാധിച്ച് മധുരെെയിൽ 54 കാരൻ മരിച്ചിരുന്നു. ഇതേത്തുടർന്ന് തമിഴ്നാടും കടുത്ത ജാ​ഗ്രതയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com