കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന് കോവിഡ്; മറ്റു ജേര്‍ണലിസ്റ്റുകള്‍ നിരീക്ഷണത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2020 02:40 PM  |  

Last Updated: 25th March 2020 02:40 PM  |   A+A-   |  

kamalnath

കമല്‍നാഥ്

 


ഭോപ്പാല്‍: മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകന് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ജേര്‍ണലിസ്റ്റിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മകള്‍ക്ക് നേരത്തെ വൈറസ് സ്ഥിരീകരിച്ചിരുന്നു. പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മറ്റ് മാധ്യമപ്രര്‍ത്തകരെ നിരീക്ഷണത്തിലാക്കി. 

600 കോവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പതിനൊന്നെണ്ണം മധ്യപ്രദേശിലാണ്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നാണ്.