മണിപ്പൂരിന് പിന്നാലെ മിസോറമിലും കോവിഡ് 19; രോ​ഗം സ്ഥിരീകരിച്ചത് വിദേശ സന്ദർശനം കഴിഞ്ഞെത്തിയ ആൾക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2020 04:32 PM  |  

Last Updated: 25th March 2020 04:32 PM  |   A+A-   |  

corona

 

ഐസ്വാള്‍: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിക്കുന്നു. മണിപ്പൂരിന് പിന്നാലെ മിസോറമിലും ആദ്യ കോവിഡ് 19 സ്ഥിരീകരിച്ചു. നെതര്‍ലന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ഇയാളെ സൊറാം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിച്ചു. ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും ഇതേ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്. കുടുംബത്തൊടൊപ്പം വിദേശ സന്ദര്‍ശനം നടത്തി മാര്‍ച്ച് 16 നാണ് ഇയാള്‍ മിസോറമില്‍ തിരിച്ചെത്തിയത്. 

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രോഗിയുടെ വീടും പരിസരവും അണുവിമുക്തമാക്കും. കോവിഡ് ബാധിതന്‍റെ കൂടെ  വിമാനത്തില്‍ സഞ്ചരിച്ചിരുന്നവരുമായി ബന്ധപ്പെട്ടതായി ആരോഗ്യ മന്ത്രി അറിയിച്ചു. പതിനാറ് പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.