ലോക് ഡൗണ്‍ ലംഘിച്ചു; റോഡില്‍ തവളച്ചാട്ടം ചാടിച്ച് പൊലീസിന്റെ 'ശിക്ഷ', വീഡിയോ

ഉത്തരേന്ത്യയില്‍ കനത്ത ശിക്ഷാ നടപടികളാണ് ലോക് ഡൗണ്‍ ലംഘിക്കുന്നവരെ കാത്തിരികക്കുന്നത്.
ലോക് ഡൗണ്‍ ലംഘിച്ചു; റോഡില്‍ തവളച്ചാട്ടം ചാടിച്ച് പൊലീസിന്റെ 'ശിക്ഷ', വീഡിയോ

കോവിഡ് 19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികളാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ പൊലീസ് സ്വീകരിച്ച് വരുന്നത്. അത്യാവശ്യ സാഹചര്യത്തില്‍ അല്ലാതെ പുറത്തിറങ്ങുന്നവരെ ലാത്തി ചാര്‍ജ് ചെയ്തും മറ്റും പൊലീസ് ഓടിക്കുന്നുണ്ട്. 

ഉത്തരേന്ത്യയില്‍ കനത്ത ശിക്ഷാ നടപടികളാണ് ലോക് ഡൗണ്‍ ലംഘിക്കുന്നവരെ കാത്തിരികക്കുന്നത്. പുറത്തിറങ്ങിയ യുവാക്കളെ റോഡിലൂടെ തവളച്ചാട്ടം ചാടിക്കുന്ന ഉത്തര്‍ പ്രദേശ് പൊലീസിന്റെ വീഡിയോ പുറത്തുവന്നു. യുപിയിലെ ബദാവുനില്‍ നിന്നുള്ള വീഡിയോ ആണിത്. 

ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സാമുഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. ഇത് ശരിയായ ശിക്ഷാ രീതിയല്ല എന്നാണ് വിമര്‍ശനം ഉന്നയിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

വിഷമഘട്ടത്തില്‍ സ്വന്തം ജീവന്‍ പണയംവെച്ച് വൈറസിന് എതിരെ പോരാടുന്ന ഒരുപാട് പൊലീസുകാരുണ്ടെന്നും അവരുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരത്തിലുള്ള നടപടികള്‍ ചീത്തപ്പേരുണ്ടാക്കുമെന്നും വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ ഇത് ശരിയായ നടപടിയാണെന്നും നാടിന്റെ സുരക്ഷ മുന്നില്‍ക്കണ്ട് ചയ്തതാണെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com