രാമായണം സീരിയൽ ദൂരദർശനിൽ നാളെ മുതൽ ; സംപ്രേഷണസമയം ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 27th March 2020 12:10 PM  |  

Last Updated: 27th March 2020 12:17 PM  |   A+A-   |  

 

ന്യൂഡൽഹി: ലോക്ക്ഡൗണിൽ വീട്ടിൽ കഴിയേണ്ടി വരുന്ന ജനങ്ങൾക്ക് ഇനി ബോറടി വേണ്ട. രാമായണം സീരിയൽ ദൂരദർശനിൽ വീ​ണ്ടും പുനഃസം​പ്രേഷ​ണം ചെ​യ്യു​ന്നു. കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്കർ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ശ​നി​യാ​ഴ്ച മു​ത​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ 10 വ​രെ​യും രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ 10 വ​രെ​യു​മാ​ണ് സീ​രി​യ​ൽ പുനഃസംപ്രേഷണം ചെ​യ്യു​ന്ന​ത്.​  പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് സീരിയലിന്റെ പുനഃസംപ്രേക്ഷണമെന്ന് മന്ത്രി ട്വിറ്ററിൽ കു​റി​ച്ചു. 

1987ലാ​ണ് ആ​ദ്യ​മാ​യി രാ​മാ​യ​ണം ദൂ​ര​ദ​ര്‍​ശ​ന്‍ വ​ഴി പ്ര​ക്ഷേ​പ​ണം ചെ​യ്ത​ത്. സി​നി​മ സം​വി​ധാ​യ​ക​ന്‍ രാ​മ​ന​ന്ദ സാ​ഗ​ര്‍ ആ​ണ് ഈ ​പ​ര​മ്പ​ര​യു​ടെ നി​ര്‍​മാ​താ​വ്. ബി​.ആ​ര്‍. ചോ​പ്ര സം​വി​ധാ​നം ചെ​യ്ത മ​ഹാ​ഭാ​ര​തം സീ​രി​യ​ലും ദൂ​ര​ദ​ര്‍​ശനിലൂടെ പുനഃസം​പ്രേഷ​ണം ചെ​യ്യ​ണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യം പരി​ഗണിക്കുന്നതായി പ്രസാർഭാരതി ചെയർമാൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു.