​ഗുജറാത്തിലേക്ക് പലായനം ചെയ്യുന്നവര്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി ; നാലു മരണം, ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 28th March 2020 11:15 AM  |  

Last Updated: 28th March 2020 11:37 AM  |   A+A-   |  

ACCIDENT

പ്രതീകാത്മക ചിത്രം

 

മുംബൈ : മുംബൈയില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. ഗുജറാത്ത് -മഹാരാഷ്ട്ര അതിര്‍ത്തിയില്‍ മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലാണ് സംഭവം. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ​ഗുജറാത്തിലേക്ക് പലായനം ചെയ്യുന്നവര്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.

ഏഴംഗ സംഘത്തിലെ മൂന്നുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. രാജ്യം അടച്ച പശ്ചാത്തലത്തില്‍ കാല്‍നടയായി സ്വദേശത്തേക്ക് പോകുകയായിരുന്നവരുടെ ഇടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്. 

കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നിന്നും തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് പാലായനം തുടരുകയാണ്.