‘ഞാൻ ആഹാരമില്ലാതുറങ്ങുന്നു, നാണമില്ലേ ജാവഡേക്കർ’ ; രാമായണം കാണുന്ന ചിത്രം പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി വെട്ടിൽ, രൂക്ഷവിമർശനം

വിമർശനം രൂക്ഷമായതോടെ, രാമായണം കാണുന്ന ചിത്രം മാറ്റി പുതിയ പടമിട്ട് മന്ത്രി തടിതപ്പി
‘ഞാൻ ആഹാരമില്ലാതുറങ്ങുന്നു, നാണമില്ലേ ജാവഡേക്കർ’ ; രാമായണം കാണുന്ന ചിത്രം പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി വെട്ടിൽ, രൂക്ഷവിമർശനം

ന്യൂഡൽഹി: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, പുറത്തിറങ്ങാനാകാതെ വീട്ടിൽ കഴിയേണ്ടി വരുന്ന ജനങ്ങൾക്കായി ദൂരദർശനിലൂടെ രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരു‌ന്നു. ശനിയാഴ്ച മുതലാണ് സീരിയലുകളുടെ സംപ്രേഷണം ആരംഭിച്ചത്. ഇതിന്റെ ഭാ​ഗമായി ‘ഞാൻ രാമായണം കാണുന്നു, നിങ്ങളോ?’ എന്ന കുറിപ്പോടെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കർ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ഈ ചിത്രത്തിന് താഴെ വിമർശനപ്പെരുമഴയാണ് കേന്ദ്രമന്ത്രിക്ക് നേരിടേണ്ടി വന്നത്. രാവിലെ 9.41-നാണ് രാമായണം കാണുന്ന ചിത്രം മന്ത്രി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് വിമർശനങ്ങൾ ശക്തമായത്. ‘ഞാൻ ആഹാരമില്ലാതുറങ്ങുന്നു, നാണമില്ലേ ജാവഡേക്കർ’ എന്നു തുടങ്ങി പട്ടിണിക്കാലത്ത് ഫ്രഞ്ച് ജനതയോട് അപ്പമില്ലെങ്കിൽ കേക്കുതിന്നൂ എന്നു പറഞ്ഞ മേരി അന്റോയിനിറ്റെ രാജ്ഞിയോട്‌ മന്ത്രിയെ ഉപമിക്കുന്ന ട്വീറ്റുകൾ വരെയെത്തി.

സോഷ്യൽ മീഡിയയിൽ വിമർശനം രൂക്ഷമായതോടെ, രാമായണം കാണുന്ന ചിത്രം മാറ്റി, വീട്ടിലിരുന്നു ജോലിചെയ്യുന്ന പടമിട്ട് മന്ത്രി തടിതപ്പി. ഇതോടെ പുതിയ ചിത്രത്തിനെതിരെയും വിമർശനം ഉയർന്നു. ‘ആരെയാണ്‌ ജാവഡേക്കർ നിങ്ങൾ മണ്ടരാക്കുന്നത്’ എന്നുപറഞ്ഞായിരുന്നു പുതിയ ചിത്രത്തിനും കേന്ദ്രമന്ത്രിക്കെതിരെ വിമർശനം ഉയർന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com