കോവിഡിനെതിരെ നമ്മള്‍ ധീരമായി പോരാടും, ആരോഗ്യപ്രവര്‍ത്തകരെയോര്‍ത്ത്‌ അഭിമാനിക്കുന്നു; പ്രധാനമന്ത്രി

 കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്നവരെയോര്‍ത്ത്‌ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
കോവിഡിനെതിരെ നമ്മള്‍ ധീരമായി പോരാടും, ആരോഗ്യപ്രവര്‍ത്തകരെയോര്‍ത്ത്‌ അഭിമാനിക്കുന്നു; പ്രധാനമന്ത്രി


ന്യൂഡല്‍ഹി: കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പില്‍ നില്‍ക്കുന്നവരെയോര്‍ത്ത്‌ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരെ ഇന്ത്യ ധീരമായി പോരാടുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജോലി കഴിഞ്ഞ വീടുകളില്‍ തിരിച്ചെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന്‌ അഭിനന്ദിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഇതാണ്‌ ഇന്ത്യയുടെ വികാരമെന്നും, ഇത്തരം നിമിഷങ്ങള്‍ ഹൃദയം നിറക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com