പരിശോധനക്കായി കൈ കാണിച്ചു; പൊലീസ് ഓഫീസറെ ബോണറ്റില്‍ ഇരുത്തി അതിവേഗത്തില്‍ കാറോടിച്ച് ഡ്രൈവറുടെ പരാക്രമം (വീഡിയോ)

പരിശോധനക്കായി കൈ കാണിച്ചു; പൊലീസ് ഓഫീസറെ ബോണറ്റില്‍ ഇരുത്തി അതിവേഗത്തില്‍ കാറോടിച്ച് ഡ്രൈവറുടെ പരാക്രമം (വീഡിയോ)
പരിശോധനക്കായി കൈ കാണിച്ചു; പൊലീസ് ഓഫീസറെ ബോണറ്റില്‍ ഇരുത്തി അതിവേഗത്തില്‍ കാറോടിച്ച് ഡ്രൈവറുടെ പരാക്രമം (വീഡിയോ)

ജലന്ധര്‍: ലോക്ക്ഡൗണ്‍ ലംഘിച്ച് വണ്ടിയുമായി അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് നേരെ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പൊലീസിന് നേരെ അക്രമങ്ങളും അരങ്ങേറിയിരുന്നു.

സമാനമായൊരു സംഭവമാണ് പഞ്ചാബില്‍ ഇന്ന് നടന്നത്. കാറുമായി പുറത്തിറങ്ങിയ ആളെ പരിശോധിക്കാനായി പൊലീസ് കൈ കാണിച്ചു. കാര്‍ നിര്‍ത്തിയ ഉടന്‍ ഡ്രൈവര്‍ പുറത്തിറങ്ങി പൊലീസ് ഓഫീസറെ വലിച്ചിഴച്ച് ബോണറ്റില്‍ ഇരുത്തി അതിവേഗത്തില്‍ കാറോടിച്ച് പോകാന്‍ ശ്രമിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നു. ജലന്ധറിലാണ് നെഞ്ചിടിപ്പേറ്റിയ സംഭവം നടന്നത്. 

പൊലീസുകാരനെ ബോണറ്റില്‍ കയറ്റി അതിവേഗം കാര്‍ പാഞ്ഞപ്പോള്‍ റോഡിലുണ്ടായിരുന്നവര്‍ കാറിന് പിന്നാലെ ഓടുന്നതും മറ്റ് വണ്ടികളില്‍ സഞ്ചരിച്ചവര്‍ കാറിനെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ ഡ്രൈവര്‍ കാര്‍ റോഡിനരികില്‍ നിര്‍ത്തി. പൊലീസുകാരന്‍ ബോണറ്റില്‍ നിന്ന് താഴെയിറങ്ങിയതിന് പിന്നാലെ മറ്റ് പൊലീസുകാരെത്തി ഡ്രൈവറെ പിടികൂടി. ഡ്രൈവറെ പൊലീസ് മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

കാര്‍ നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ കാര്‍ നിര്‍ത്തിയില്ല. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ മുല്‍ക്‌രാജിനെയാണ് ഡ്രൈവര്‍ കാറിന്റെ ബോണറ്റില്‍ കയറ്റി നിര്‍ത്താതെ വണ്ടിയോടിച്ചതെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സുല്‍ജിത് സിങ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com