അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ഒഡീഷയിലെത്തി (വീഡിയോ)

ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് തീവണ്ടി  എത്തിയത്
അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ഒഡീഷയിലെത്തി (വീഡിയോ)

ഭുവനേശ്വര്‍ : കേരളത്തിലെ അതിഥി തൊഴിലാളികളെയും വഹിച്ചുകൊണ്ട് പുറപ്പെട്ട ആദ്യത്തെ പ്രത്യേക ട്രെയിന്‍ ഒഡീഷയിലെത്തി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് തീവണ്ടി ഇന്നു രാവിലെ ഏഴുമണിയോടെ എത്തിയത്. ഒഡീഷ് സ്വദേശികളായ തൊഴിലാളികളെ ഗഞ്ചാം പൊലീസ് സ്വീകരിച്ചു.

ഇവരെ ജില്ലാ ഭരണകൂടം 14 ദിവസത്തെ ക്വാറന്റീനിലേക്ക് മാറ്റും. കേരള സര്‍ക്കാരിന്റെ സഹകരണത്തില്‍ ഗഞ്ചാം ജില്ലാ പൊലീസ് മേധാവി നന്ദി പ്രകടിപ്പിച്ചു. 1200 ഓളം അതിഥി തൊഴിലാളികളാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 511 പേരാണ് ജഗന്നാഥ് പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്.

ഉവര്‍ കണ്ഡമാല്‍, ഗഞ്ചാം, റായഗഡ, ബൗദ്ധ നബരംഗപൂര്‍, കോരാപുട്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്നവര്‍ ഖുര്‍ദ സ്റ്റേഷനില്‍ ഇറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ ജില്ലാ അധികൃതര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. എറണാകുളം ജില്ലയിലെ ആലുവയില്‍ നിന്നാണ് ഒഡീഷ സ്വദേശികളായ അതിഥി തൊഴിലാളികളുമായി ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍ യാത്ര തിരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com