മരണവെപ്രാളത്തിലായ കോവിഡ് രോഗിയെ രക്ഷിക്കാൻ ഡോക്ടർ സുരക്ഷാ കവചമൂരി, 14 ദിവസം ക്വാറന്റൈൻ  

സുരക്ഷാ കവചം അഴിച്ചു മാറ്റി ചികിത്സ നൽകേണ്ടിവന്നതിനെത്തുടർന്ന് ഡോക്ടർ ക്വാറന്റൈനിൽ
മരണവെപ്രാളത്തിലായ കോവിഡ് രോഗിയെ രക്ഷിക്കാൻ ഡോക്ടർ സുരക്ഷാ കവചമൂരി, 14 ദിവസം ക്വാറന്റൈൻ  

ന്യൂഡൽഹി: ഗുരുതരാവസ്ഥയിലായ കോവിഡ് രോഗിയെ രക്ഷിക്കാൻ സുരക്ഷാ കവചം അഴിച്ചു മാറ്റി ചികിത്സ നൽകേണ്ടിവന്നതിനെത്തുടർന്ന് ഡോക്ടർ ക്വാറന്റൈനിൽ. എയിംസ് ആശുപത്രിയിലെ സീനിയർ റസിഡന്റ് ഡോക്ടർ സാഹിദ് അബ്ദുൾ മജീദിനാണ് 14 ദിവസത്തെ ക്വാറന്റൈൻ നിർദേശിച്ചിരിക്കുന്നത്. 

ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് സ്വന്തം ജീവൻ വരെ അപകടപ്പെടുത്തി മജീദ് ചികിത്സ നൽകിയത്. വെള്ളിയാഴ്ച പുലർച്ചെ ആംബുലൻസിനുള്ളിലാണ് സംഭവം. ഈ സമയം ശ്വാസം വലിക്കാൻ പോലും ബുദ്ധിമുട്ടുകയായിരുന്നു രോഗി. ട്യൂബ് വഴി കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയിരുന്നെങ്കിലും രോഗി മരണ വെപ്രാളത്തിലായതിനാൽ വീണ്ടും ഇൻട്യൂബേറ്റ് ചെയ്യാൻ ഡോക്ടർ തീരുമാനിച്ചു. ഈ സമയം ധരിച്ചിരുന്ന ഗോഗിൾസ് മൂലം കാഴ്ച ശരിയാവാഞ്ഞതിനാൽ സുരക്ഷാ കവചം ഊരുകയായിരുന്നു ഡോക്ടർ. 

ആംബുലൻസിനുള്ളിൽ ഗോഗിളിലൂടെയുള്ള കാഴ്ച ശരിയാവാത്തതിനാൽ ഗോഗിളുകളും ഫെയ്‌സ് ഷീൽഡും ഞാൻ നീക്കംചെയ്യുകയായിരുന്നു. വീണ്ടും ഇൻട്യുബേറ്റ് ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകുന്നത് ഒരു പക്ഷെ രോഗിയുടെ മരണത്തിന് കാരണമാവുമായിരുന്നു", ഡോക്ടർ പറയുന്നു. ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലക്കാരനായ ഡോക്ടർ സാഹിദ് അബ്ദുൾ മജീദ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com