പാപ്പര്‍ പരിധി ഒരു കോടിയാക്കും ; കമ്പനി നിയമത്തിലും പൊളിച്ചെഴുത്ത്

ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ബാങ്കിങ് ഇടപാടുകള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റംവരുത്തുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരും
പാപ്പര്‍ പരിധി ഒരു കോടിയാക്കും ; കമ്പനി നിയമത്തിലും പൊളിച്ചെഴുത്ത്

ന്യൂഡല്‍ഹി: കമ്പനി നിയമം ലംഘിക്കുന്നവര്‍ക്കെതിരായ നടപടികളില്‍ ഇളവുവരുത്തിക്കൊണ്ട് കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. കമ്പനികള്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട രേഖകള്‍, വിവരങ്ങള്‍, അപേക്ഷകള്‍ തുടങ്ങിയവ നല്‍കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധി നീട്ടും. ഇത്തരം രേഖകള്‍ സമര്‍പ്പിക്കാത്തത് കുറ്റകരമായി കണക്കാക്കി കോടതി നടപടികളിലേയ്ക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കി ഭേദഗതിയാണ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.

ഏഴ് സാഹചര്യങ്ങളാണ് കുറ്റകരമായി കണക്കാക്കുന്ന വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കുക. ആഭ്യന്തര മധ്യസ്ഥതയിലൂടെയോ ആഭ്യന്തര മാര്‍ഗങ്ങളിലൂടെയോ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇത്തരത്തില്‍ കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ബാങ്കിങ് ഇടപാടുകള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റംവരുത്തുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരും. കോവിഡുമായി ബന്ധപ്പെട്ട് തിരിച്ചടവുകള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ അത് മുടങ്ങിയതായി കണക്കാക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതായിരിക്കും ഇത്. കോവിഡ് മൂലം കടബാധ്യതയില്‍പ്പെടുന്ന കമ്പനികള്‍ ഡിഫോള്‍ട്ട് വിഭാഗത്തില്‍ ഉള്‍പ്പെടില്ല.

പാപ്പര്‍ പരിധി ഒരു കോടിവരെയാക്കി ഉയര്‍ത്തും. കോവിഡ് കാരണം ഒരു കോടി വരെ തിരിച്ചടവ് മുടങ്ങിയാല്‍ ഒരു വര്‍ഷത്തേക്ക് നടപടിയില്ല. പാപ്പരായി പ്രഖ്യാപിക്കുന്ന നടപടിയിലും തിരിച്ചടവ് മുടങ്ങുന്നതിന്‍മേലുള്ള നടപടികളിലും ഇളവ് വരുത്തും. നേരത്തെ ഈ ഇളവ് ആറ് മാസത്തേയ്ക്ക് നിശ്ചയിച്ചിരുന്നത് ഒരു വര്‍ഷത്തേയ്ക്ക് നീട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഐബിസി നിയമത്തിന്റെ 240എ വകുപ്പ് പ്രകാരമായിരിക്കും ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ ചട്ടക്കൂട് കൊണ്ടുവരുന്നത്. വ്യാവസായ, വാണിജ്യ സംരംഭങ്ങള്‍ക്കുള്ള തടസങ്ങള്‍ ഒഴിവാക്കും. കമ്പനിനിയമത്തിലെ ക്രിമിനല്‍ വ്യവസ്ഥകള്‍ ഒഴിവാക്കല്‍ പദ്ധതിയുണ്ടാകും. സാങ്കേതിക പിഴവ് ക്രിമിനല്‍ കുറ്റമാകില്ലെന്നും ധനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com