ലോക്ക്ഡൗണിനിടെ ആത്മീയനേതാവിന്റെ മരണം; സംസ്‌കാരചടങ്ങില്‍ സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം ആയിരങ്ങള്‍ 

കോണ്‍ഗ്രസ്, ബിജെപി നേതാക്കളും സിനിമാതാരങ്ങളുമടക്കമുള്ളവർ ചടങ്ങുകളിൽ പങ്കെടുത്തു
ലോക്ക്ഡൗണിനിടെ ആത്മീയനേതാവിന്റെ മരണം; സംസ്‌കാരചടങ്ങില്‍ സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം ആയിരങ്ങള്‍ 

ഭോപ്പാല്‍: ലോക്ക്ഡൗണിനിടെ അന്തരിച്ച ആത്മീയ നേതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങൾ. കോണ്‍ഗ്രസ്, ബിജെപി നേതാക്കളും സിനിമാതാരങ്ങളുമടക്കമുള്ളവർ ചടങ്ങുകളിൽ പങ്കെടുത്തു. മധ്യപ്രദേശിലെ കത്‌നിയിലാണ് സംഭവം. 

ദദാജി എന്നറിയപ്പെടുന്ന ദേവ് പ്രഭാകര്‍ ശാസ്ത്രി (82) ആണ് അന്തരിച്ചത്. ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു മരണം. ഡല്‍ഹിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മധ്യപ്രദേശിലേയ്ക്ക് തിരിച്ചെത്തിച്ചിരുന്നു. 

സംസ്കാരചടങ്ങിനെത്തിയ ആയിരക്കണക്കിന് ആളുകള്‍ തെരുവിലൂടെ നടന്നു നീങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. സാമൂഹിക അകലം പാലിക്കപ്പെട്ടെന്നാണ് ജില്ലാ കളക്ടര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com