വന്‍നാശം വിതച്ച് ഉംപുണ്‍ കൊല്‍ക്കത്തയില്‍ വീശിയടിച്ചു; 4 മരണം; 5,500 വീടുകള്‍ തകര്‍ന്നു (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th May 2020 09:35 PM  |  

Last Updated: 20th May 2020 09:53 PM  |   A+A-   |  

 

ന്യൂഡല്‍ഹി:കൊല്‍ക്കത്തയിലും സമീപപ്രദേശങ്ങളിലും കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് വീശിയടിച്ചു. 190 വേഗതയില്‍ വീശിയടിച്ച കാറ്റിള്‍ 5,500 ലധികം വീടുകള്‍ നശിച്ചു. നാല് പേര്‍ മരിച്ചു. നിരവധി പ്രദേശങ്ങളില്‍ മണ്ണിടിഞ്ഞു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയാലാകുകയും ചെയ്തു.

കൊല്‍ക്കത്തയില്‍ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചുഴലിക്കാറ്റിന്റെ ആദ്യ ഭാഗം ഉച്ചയ്ക്കു രണ്ടരയോടെ ബംഗാളില്‍ പ്രവേശിച്ചിരുന്നു.

പശ്ചിമ ബംഗാളിലും ഒഡീഷയിലും ചുഴലിക്കാറ്റ് വീശുന്നതിന് മുമ്പായി 6.58 ലക്ഷം പേരെ ഒഴിപ്പിച്ചിരുന്നു. ദുരന്തരനിവാരണ സേനയുടെ 20 ടീമുകള്‍ ഇതിനകം ഒഡീഷയില്‍ റോഡ് ക്ലിയറിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പശ്ചിമ ബംഗാളില്‍ വിന്യസിച്ചിരിക്കുന്ന 19 യൂണിറ്റുകള്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണെന്നും എന്‍ഡിആര്‍എഫ് അറിയിച്ചു.