സിബിഎസ്ഇ 10, 12 പരീക്ഷകള്‍ സ്വന്തം സ്‌കൂളുകളില്‍; ഫലപ്രഖ്യാപനം ജൂലൈ അവസാനം

സിബിഎസ്ഇ 10, 12 പരീക്ഷകള്‍ സ്വന്തം സ്‌കൂളുകളില്‍; ഫലപ്രഖ്യാപനം ജൂലൈ അവസാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പുറത്തെ പരീക്ഷാ കേന്ദ്രങ്ങളില്‍ അല്ല, വിദ്യാര്‍ഥികള്‍ പഠിച്ച സ്‌കൂളുകളില്‍ തന്നെയാണ് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിച്ച പരീക്ഷകള്‍ നടക്കുകയെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം. ജൂലൈ അവസാനത്തോടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

''സ്വന്തം സ്‌കൂളുകളില്‍ തന്നെയാണ് കുട്ടികള്‍ പരീക്ഷ എഴുതാന്‍ എത്തേണ്ടത്. യാത്ര പരിമാവധി കുറയ്ക്കാന്‍ വേണ്ടിയാണിത്.'' സിബിഎസ്ഇ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദൂരദര്‍ശനില്‍ വിദ്യാര്‍ഥികളുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി രമേശ് പൊഖ്രിയാല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. 

സാധാരണ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ പ്രത്യേക കേന്ദ്രങ്ങളിലാണ് നടത്തുന്നത്. സ്‌കൂള്‍ അധികൃതര്‍ സ്വന്തം വിദ്യാര്‍ഥികളോടു പക്ഷപാതം കാണിക്കാനുള്ള സാധ്യത ഒഴിവാക്കാനാണിത്. ഇക്കുറി വിദ്യാര്‍ഥികളുടെ യാത്ര പരമാവധി കുറയ്്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വന്തം സ്‌കൂളുകളില്‍ തന്നെ പരീക്ഷ നടത്തുന്നത്. 

ജൂലൈ ഒന്നു മുതല്‍ 15 വരെയുള്ള കാലയളവില്‍ ശേഷിക്കുന്ന പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ സിബിഎസ്ഇ പരീക്ഷാ കലണ്ടര്‍ പുറത്തിറക്കിയിരുന്നു. രാജ്യത്തെ എല്ലാ സോണിലും പന്ത്രണ്ടാം പരീക്ഷ ബാക്കിയുണ്ട്. പത്താം ക്ലാസ് പരീക്ഷ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. കലാപം മൂലമാണ് ഇവിടെ പരീക്ഷ മാറ്റിവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com