ആശുപത്രിയിലേക്ക് പോയ അഭിഭാഷകനെ പൊലീസ് മര്‍ദിച്ചു; മുസ്‌ലിം ആണെന്ന് തെറ്റിദ്ധരിച്ചെന്ന് 'വിശദീകരണം'; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ആശുപത്രിയിലേക്ക് പോയ അഭിഭാഷകനെ പൊലീസ് മര്‍ദിച്ചത് മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചാണെന്ന് എസ്‌ഐയുടെ വിചിത്ര വാദം.
ആശുപത്രിയിലേക്ക് പോയ അഭിഭാഷകനെ പൊലീസ് മര്‍ദിച്ചു; മുസ്‌ലിം ആണെന്ന് തെറ്റിദ്ധരിച്ചെന്ന് 'വിശദീകരണം'; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഭോപ്പാല്‍: ആശുപത്രിയിലേക്ക് പോയ അഭിഭാഷകനെ പൊലീസ് മര്‍ദിച്ചത് മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചാണെന്ന് എസ്‌ഐയുടെ വിചിത്ര വാദം. ഇതേത്തുടര്‍ന്ന് എസ്‌ഐയെ സസ്‌പെന്റ് ചെയ്തു. മധ്യപ്രദേശിലെ ബെയ്തുല്‍ ജില്ലയിലാണ് സംഭവം നടന്നത്. പൊലീസ് അതിക്രമത്തിന് പിന്നാലെ ഇരയുടെ വീട്ടിലെത്തി മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടയാളെന്ന് തെറ്റിദ്ധരിച്ചാണ് മര്‍ദിച്ചതെന്ന് വിശദീകരിച്ച സബ് ഇന്‍സ്‌പെക്ടര്‍ ബി എസ് പി പട്ടേലിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലയൊണ് നടപടി. 

ദീപക് ബുണ്ടലെ എന്ന അഭിഭാഷകനാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. മാര്‍ച്ച് 23ന് ആശുപത്രിയിലേക്ക് പോകുന്ന വഴി തടഞ്ഞു നിര്‍ത്തിയ പൊലീസ്, ഇദ്ദേഹത്തെ അകാരണമായി മര്‍ദിക്കുകയായിരുന്നു. 

അസുഖമാണെന്ന് പറഞ്ഞിട്ടും മര്‍ദിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ദീപക് പൊലീസിന് എതിരെ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മെയ് 17ന് അന്വേഷണ ഉദ്യോഗസ്ഥനായ പട്ടേല്‍ ദീപക്കിന്റെ വീട്ടിലെത്തി പൊലീസിനെ ന്യയീകരിക്കുകയായിരുന്നു. 

നീണ്ട താടി കണ്ട് മുസ്‌ലിം ആണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് മര്‍ദിച്ചത് എന്നായിരുന്നു പട്ടേലിന്റെ വിചിത്ര വാദം. പട്ടേലിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ദീപക്, മാധ്യമങ്ങള്‍ക്ക് ഓഡിയോ ക്ലിപ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com