പി എം കെയറിനെക്കുറിച്ച് ട്വിറ്ററില്‍ ചോദ്യങ്ങള്‍; സോണിയ ഗാന്ധിക്ക് എതിരെ എഫ്‌ഐആര്‍

പി എം കെയര്‍ ഫണ്ട് വിനിയോഗിക്കുന്നതിനെക്കുറിച്ച് വിമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ട്വീറ്റുകള്‍ക്ക് പിന്നാലെ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്
പി എം കെയറിനെക്കുറിച്ച് ട്വിറ്ററില്‍ ചോദ്യങ്ങള്‍; സോണിയ ഗാന്ധിക്ക് എതിരെ എഫ്‌ഐആര്‍

ബെംഗളൂരു: പി എം കെയര്‍ ഫണ്ട് വിനിയോഗിക്കുന്നതിനെക്കുറിച്ച് വിമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ട്വീറ്റുകള്‍ക്ക് പിന്നാലെ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്. മെയ് 11ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് ശിവമോഗ പൊലീസ് തെറ്റിദ്ധാരണ പരത്തിയതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി പിഎം കെയര്‍ ഫണ്ടില്‍ നിന്നും പണം ചെലവാക്കുന്നില്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെ ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റ്. പി എം ഫണ്ട് പിന്നെ എന്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു ട്വീറ്റ് പരമ്പര. പി എം കെയര്‍ ഫണ്ടില്‍ എത്ര പണമുണ്ടെന്നും എന്തിനൊക്കെ ഉപയോഗിച്ചെന്നും ട്വീറ്റുകളില്‍ കോണ്‍ഗ്രസ് ചോദിച്ചിരുന്നു. 

അഭിഭാഷകനായ കെ വി പ്രവീണ്‍ കുമാറാണ് പരാതി നല്‍കിയത്. പി എം കെയര്‍ ഫണ്ട് ഉപയോഗിച്ച് പ്രധാനമന്ത്രി വിദേശയാത്രകള്‍ നടത്തുകയാണെന്ന് ട്വീറ്റിലൂടെ കോണ്‍ഗ്രസ് പ്രചരിപ്പിച്ചെന്നും പ്രവീണ്‍ ആരോപിച്ചു. ഐപിസി സെഷന്‍ 153,505 വകുപ്പുകള്‍ പ്രകാരമാണ് സോണിയക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com