വീടിന്റെ തറ തുരന്ന് 123 മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍, പരിഭ്രാന്തിയില്‍ ഒരു ഗ്രാമം;  വരാനിരിക്കുന്ന വലിയ ആപത്തിന്റെ ദുഃസൂചന എന്ന് പ്രചാരണം

മധ്യപ്രദേശില്‍ ഒരൂ വീട്ടില്‍ ഒരാഴ്ചക്കിടെ കണ്ടെത്തിയത് നൂറില്‍പ്പരം മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരൂ വീട്ടില്‍ ഒരാഴ്ചക്കിടെ കണ്ടെത്തിയത് നൂറില്‍പ്പരം മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍. ഓരോദിവസം കഴിയുന്തോറും വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഭ്രാന്തി ഇരട്ടിക്കുകയാണ്. വരാനിരിക്കുന്ന വലിയ ആപത്തിന്റെ ദുഃസൂചനയാണ് എന്ന തരത്തില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ റോണ്‍ ഗ്രാമത്തിലാണ് സംഭവം. ഒരാഴ്ചക്കിടെ വിഷമുളള 123 പാമ്പുകളെയാണ് ജീവന്‍ സിങ് കുശ്‌വാഹയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഓരോ രാത്രിയിലും പുതുതായി പാമ്പുകളെ കൂട്ടത്തോടെ കണ്ടെത്തിയതോടെ ജീവന്‍ സിങ്ങിന്റെ ബന്ധുക്കള്‍ മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറ്റി. അതേസമയം വീടിന് കാവലായി നില്‍ക്കുകയാണ് ജീവന്‍ സിങ് .

വീട്ടില്‍ ഒരു കസേര ഇട്ടാണ് ജീവന്‍ സിങ്  പാമ്പിനെ വീക്ഷിക്കുന്നത്. രാത്രിസമയത്താണ് പാമ്പുകള്‍ കൂട്ടത്തോടെ വരുന്നതെന്ന് ജീവന്‍ സിങ് പറയുന്നു. രണ്ടുമൂന്ന് ദിവസം പ്രായമായ മൂര്‍ഖന്‍ കുഞ്ഞുങ്ങളാണ് വീടിന്റെ തറയ്ക്ക് അകത്ത് നിന്ന് പുറത്തേയ്ക്ക് വരുന്നത്. ഇവയുടെ വാസസ്ഥാനം കണ്ടെത്താനുളള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. 

വിഷം എങ്ങനെ സൂക്ഷിക്കണമെന്ന് അറിയാത്തത് കൊണ്ട് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ കൂടുതല്‍ അപകടകാരികളാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. വളര്‍ച്ച എത്തിയ മൂര്‍ഖന്‍ പാമ്പുകള്‍ സൂക്ഷിച്ച് മാത്രമേ വിഷം ഉപയോഗിക്കുകയുളളൂ. എന്നാല്‍ മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ അങ്ങനെയല്ല. അവയ്ക്ക് ഇവ സൂക്ഷിക്കാന്‍ അറിയാത്തതിനാല്‍, ആദ്യ കൊത്തില്‍ തന്നെ വിഷം മുഴുവന്‍ പുറത്തേയ്ക്ക് തളളാന്‍ സാധ്യതയുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com