കേന്ദ്രത്തിന്റെ കണക്കുകള്‍ തളളി ആര്‍ബിഐ; വളര്‍ച്ച നെഗറ്റീവിലേക്ക് വീഴും, ഗുരുതര സ്ഥിതി 

ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ തളളി റിസര്‍വ് ബാങ്ക്
കേന്ദ്രത്തിന്റെ കണക്കുകള്‍ തളളി ആര്‍ബിഐ; വളര്‍ച്ച നെഗറ്റീവിലേക്ക് വീഴും, ഗുരുതര സ്ഥിതി 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ തളളി റിസര്‍വ് ബാങ്ക്. നടപ്പുസാമ്പത്തിക വര്‍ഷം രണ്ടു ശതമാനത്തോളം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുമെന്നായിരുന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമാനം. ഇതില്‍ നിന്ന് വ്യത്യസ്തമായി ആഭ്യന്തര വളര്‍ച്ച നിരക്ക് നെഗറ്റീവിലേക്ക് പോകാനുളള സാധ്യത തളളിക്കളയാന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 1.9 ശതമാനമായിരിക്കുമെന്നാണ് രാജ്യാന്തര നാണയനിധിയുടെ പ്രവചനം. ഇത് ശരിവെയ്ക്കുന്നതാണ് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍. ഇതിനെ തളളുന്നതാണ് റിസര്‍വ് ബാങ്കിന്റെ അനുമാനം. നടപ്പുസാമ്പത്തിക വര്‍ഷം സാമ്പത്തിക വളര്‍ച്ചാനിരക്ക് നെഗറ്റീവിലേക്ക് താഴാനുളള സാധ്യതയാണ് റിസര്‍വ് ബാങ്ക് കണക്കുകൂട്ടുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാമത്തെ പാദത്തില്‍ വളര്‍ച്ചാനിരക്കില്‍ ചില മുന്നേറ്റങ്ങള്‍ ദൃശ്യമാകുമെന്നും ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി നിഴലിക്കുന്നുണ്ട്. എങ്കിലും ഭക്ഷ്യോല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തിയത് പ്രതീക്ഷ നല്‍കുന്നു. 3.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.അതേസമയം വ്യാവസായ മേഖലയില്‍ ഉത്പാദനം ഇടിഞ്ഞു.മാര്‍ച്ചില്‍ 17 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com