കുടിയേറ്റ തൊഴിലാളികൾക്ക് യാത്രയും ഭക്ഷണവും താമസവും സൗജന്യമായി നൽകണം; സുപ്രീം കോടതി നോട്ടീസ്

കുടിയേറ്റ തൊഴിലാളികൾക്ക് യാത്രയും ഭക്ഷണവും താമസവും സൗജന്യമായി നൽകണം; സുപ്രീം കോടതി നോട്ടീസ്
കുടിയേറ്റ തൊഴിലാളികൾക്ക് യാത്രയും ഭക്ഷണവും താമസവും സൗജന്യമായി നൽകണം; സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതില്‍ ചില പോരായ്മകളുണ്ടെന്ന് കേടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുടിയേറ്റ തൊഴിലാളികള്‍ ഇന്നും ചില സ്ഥലങ്ങളില്‍ ദുരിതത്തിലാണ്. അവരില്‍ ഒരു വിഭാഗം റോഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സംസ്ഥാന അതിര്‍ത്തികളിലും കുടുങ്ങി കിടക്കുകയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ദുരിതം അനുഭവിക്കുന്നവര്‍ക്ക് യാത്ര സൗകര്യവും ഭക്ഷണവും താമസവും അടിയന്തരമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി നല്‍കണം. പ്രശ്‌ന പരിഹാരത്തിന് ശക്തമായ നടപടികള്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു.

തൊഴിലാളികളില്‍ ചിലര്‍ നടന്നും ചിലര്‍ സൈക്കിളുകളിലും ദീര്‍ഘദൂരം സഞ്ചരിക്കുന്നത് മാധ്യമങ്ങളില്‍ കണ്ടു. ഭക്ഷണവും വെള്ളവും പോലും ലഭിക്കുന്നില്ലെന്നാണ് അവരുടെ പരാതി. ഈ ഘട്ടത്തില്‍ അവര്‍ക്ക് സര്‍ക്കാരുകളുടെ സഹായം അത്യാവശ്യമാണെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

കോടതിക്ക് ലഭിച്ച വിവിധ കത്തുകള്‍, മാധ്യമ വാര്‍ത്തകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടല്‍. ഹര്‍ജി മറ്റന്നാള്‍ ബെഞ്ച് പരിഗണിക്കും. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടാത്തതിനെ മുന്‍ ന്യായാധിപന്‍മാര്‍ ഉള്‍പ്പടെ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com