ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ വിസ്‌കിയും ടച്ചിങ്‌സും; വിമര്‍ശനം, ട്രോള്‍

ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ വിസ്‌കിയും ടച്ചിങ്‌സും; വിമര്‍ശനം, ട്രോള്‍
ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജില്‍ വിസ്‌കിയും ടച്ചിങ്‌സും; വിമര്‍ശനം, ട്രോള്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ വിസ്‌കിയുടെ ചിത്രം. ചൂഴലിക്കാറ്റ് ദുരന്തംവിതച്ച പശ്ചിമബംഗാളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് രണ്ടുകുപ്പി മദ്യത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതു പിന്നീട് നീക്കം ചെയ്തു.

മന്ത്രാലയത്തിന്റെ ഔദ്യോഗിക പേജില്‍ മദ്യത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കിടയാക്കി. ഒട്ടേറെ ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ട്. പേജ് കൈകാര്യം ചെയ്തയാള്‍ക്കു വന്ന പിഴവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പേഴ്‌സനല്‍ പേജും ഔദ്യോഗിക പേജും മാറിപ്പോയതാണെന്ന് വിശദീകരണം കൊടുത്തെന്നാണ് സൂചന. 

ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) പശ്ചിമബംഗാളിലെ ദേല്‍പുര്‍, പഞ്ച്‌ല ബ്ലോക്ക്, ഹൗറ എന്നിവിടങ്ങളില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രവും കുറിപ്പുമാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതിനൊപ്പമുള്ള മൂന്നു ചിത്രങ്ങളില്‍ ഒന്നിലുള്ളത് നിരത്തിവെച്ചിരിക്കുന്ന മദ്യക്കുപ്പികളും ലഘുഭക്ഷണ പദാര്‍ഥങ്ങളുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com