നാലരക്കോടി ഇന്ത്യക്കാരുടെ ട്രൂകോളറിലെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്; ഞെട്ടിക്കുന്ന റിപ്പോർട്ട്

മുംബൈ: കോളർ ഐഡി ആപ്പായ ട്രൂ കോളറിലെ ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക്‌വെബിൽ വിൽപ്പനയ്ക്കെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ഏകദേശം 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഡാർക്ക്‌വെബിൽ വിൽപ്പനയ്ക്കുള്ളത്. അമേരിക്ക ആസ്ഥാനമായുള്ള സൈബിൾ എന്ന സൈബർ സെക്യൂരിറ്റി പ്ലാറ്റ്ഫോം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആയിരം ഡോളർ (ഏകദേശം 75,000 രൂപ) മാത്രമാണ് ഇതിനായി ചോദിച്ചിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ വിവരങ്ങളാണ് ഇതിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. മഹാരാഷ്ട്ര, ബിഹാർ, ആന്ധ്രപ്രദേശ്, ഡൽഹി, ഹരിയാന, മധ്യപ്രദേശ്, വടക്കു- കിഴക്കൻ സംസ്ഥാനങ്ങൾ, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ വിവരങ്ങളാണ് കൂടുതലുള്ളത്.

ഫോൺ നമ്പർ, ആളുടെ പേര്, സ്ഥലം, ഇ- മെയിൽ, ഫെയ്സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ, മൊബൈൽ കമ്പനി തുടങ്ങിയ വിവരങ്ങളെല്ലാം തിരിച്ചാണ് നൽകിയിട്ടുള്ളത്. രാജ്യത്തെ സൈബർ കുറ്റാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com