വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്ക് ചൈനയില്‍ വിലക്ക് 

ഇന്ത്യയില്‍ നിന്ന് ചൈനയില്‍ തിരിച്ചെത്തിയവരില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 
വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്ക് ചൈനയില്‍ വിലക്ക് 

ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നെത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ ചൈന നിര്‍ത്തിവച്ചു. ഇന്ത്യയില്‍ നിന്ന് ചൈനയില്‍ തിരിച്ചെത്തിയവരില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യയും ചൈനയും തമ്മിലുളള കൊമേഴ്ഷ്യല്‍ വിമാനസര്‍വീസുകള്‍ ഇതുവരെ പുനരാരംഭിച്ചിരുന്നില്ലെങ്കിലും വന്ദേഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ ചൈനയിലേക്ക് സര്‍വീസ് നടത്തിയിരുന്നു.

1500 ഇന്ത്യക്കാര്‍ ചൈനയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി ബെയ്ജിങ്ങിലുളള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 'മഹാമാരിയെ നേരിടാനുളള ന്യായമായ നടപടിയാണിതെ'ന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചൈനീസ് വിസയോ, റെസിഡന്‍സ് പെര്‍മിറ്റോ കൈവശമുളള ഇന്ത്യക്കാരുടെ ചൈനയിലേക്കുളള പ്രവേശനം താല്കാലികമായി നിര്‍ത്തിവെക്കാന്‍ ചൈന തീരുമാനിച്ചു. ഇവര്‍ നല്‍കുന്ന ആരോഗ്യപരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ ചൈന എംബസി/കോണ്‍സുലേറ്റുകളോ സ്റ്റാമ്പ് ചെയ്യില്ലെന്നും ചൈനീസ് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com