ഒരേ സമയം 300 വരെ യാത്രക്കാര്‍, 25 മീറ്റര്‍ നീളം, ശീതികരിച്ച കോച്ചുകള്‍; നഗര ഗതാഗതത്തിന് ഇനി മെട്രോ 'നിയോ' 

രാജ്യത്ത് ഇടത്തരം നഗരങ്ങളില്‍ കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദമായ ഗതാഗത സൗകര്യം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഇടത്തരം നഗരങ്ങളില്‍ കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദമായ ഗതാഗത സൗകര്യം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. മെട്രോ നിയോ എന്ന പേരില്‍ ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളില്‍ ചെലവു കുറഞ്ഞ മെട്രോ ഇലക്ട്രിക് ബസ് കോച്ചുകള്‍ ഓടിക്കുന്നതിന്റെ സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നത്.

മെട്രോ നിയോ പദ്ധതിക്കായി ദേശീയതലത്തില്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദമായി അതിവേഗത്തില്‍ നഗര ഗതാഗത സംവിധാനം ഒരുക്കുവാനാണ് ലക്ഷ്യമിടുന്നത്. ഊര്‍ജ്ജക്ഷമത ഉറപ്പുവരുത്തി ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 300 വരെ യാത്രക്കാര്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് ബസ് കോച്ചുകളാണ് ഇതിന്റെ പ്രത്യേകത. 25 മീറ്റര്‍ വരെ ഇവയ്ക്ക് നീളം വരും.

ഇതിനോടകം തന്നെ മഹാരാഷ്ട സര്‍ക്കാര്‍ ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇത് നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് നോക്കുന്നത്. 2100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ നിയന്ത്രണത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

ശീതികരിച്ച ബസ് കോച്ചുകളാണ് ലഭ്യമാക്കുക. ഓട്ടോമാറ്റിക്കായി അടയുന്ന വാതിലുകള്‍, പാസഞ്ചര്‍ അനൗണ്‍സ്‌മെന്റ് സംവിധാനം തുടങ്ങിയ നൂതന സംവിധാനങ്ങളാണ് ഒരുക്കുക. റബര്‍ ടയറുകളാണ് കോച്ചുകള്‍ക്ക് ഉണ്ടാകുക. ട്രാക്കിന് പകരം സംവിധാനമാണ് ഒരുക്കുക. മഹാരാഷ്ട്രയ്ക്ക് പിന്നാലെ തെലങ്കാനയും മെട്രോ നിയോയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com