സമവായമില്ലെങ്കിൽ സൈനിക പിൻമാറ്റം ഇല്ല; ഇന്ത്യ- ചൈന നിർണായ ചർച്ച ഇന്ന്

സമവായമില്ലെങ്കിൽ സൈനിക പിൻമാറ്റം ഇല്ല; ഇന്ത്യ- ചൈന നിർണായ ചർച്ച ഇന്ന്
സമവായമില്ലെങ്കിൽ സൈനിക പിൻമാറ്റം ഇല്ല; ഇന്ത്യ- ചൈന നിർണായ ചർച്ച ഇന്ന്

ലഡാക്ക്: കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ന് ഇന്ത്യ– ചൈന നിർണായക ചർച്ച. പ്രശ്ന പരിഹാരത്തിനായി കോർ കമാൻ‍ഡർതല സൈനിക ചർച്ചയാണ് ഇന്ന് നടക്കുക. 

യഥാർഥ നിയന്ത്രണരേഖയിലെ ചുഷൂളിൽ നടക്കുന്ന ചർച്ചയിൽ ഇന്ത്യൻ സംഘത്തെ മലയാളിയായ ലഫ്റ്റനന്റ് ജനറൽ പിജികെ മേനോൻ നയിക്കും. ലേ ആസ്ഥാനമായ 14-ാം കോറിന്റെ മേധാവിയായി ചുമതലയേറ്റ ശേഷം ലഫ്. ജനറൽ മേനോ‍ൻ നയിക്കുന്ന ആദ്യ ചർച്ചയാണിത്.

ഇതിന് മുൻപ് നടന്ന ഏഴ് ചർച്ചകളിലും സമവായമായിരുന്നില്ല. ശൈത്യം പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ സൈനിക പിന്മാറ്റമാണ് പ്രധാന ലക്ഷ്യം. സമവായമായില്ലെങ്കിൽ മൈനസ് 40 ഡിഗ്രി താപനില വരെ താഴുന്ന അതി ശൈത്യത്തിലും സൈനികർ അതിർത്തിയിൽ നിലയുറപ്പിക്കേണ്ടി വരും. 

അതേസമയം, ശൈത്യത്തെ നേരിടാൻ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത വസ്ത്രങ്ങൾ സൈനികർക്ക് വിതരണം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com