ബിഹാറില്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ; ആര്‍ജെഡി കിതയ്ക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബിഹാറില്‍ എന്‍ഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷത്തില്‍
ബിഹാറില്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ; ആര്‍ജെഡി കിതയ്ക്കുന്നു

പട്‌ന: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബിഹാറില്‍ എന്‍ഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷത്തില്‍. 125 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. ആദ്യ കുതിപ്പിന് ശേഷം തളര്‍ന്ന മഹാസഖ്യം 109സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. 

ആദ്യ മണിക്കൂറുകളില്‍ ആര്‍ജെഡി വലിയ മുന്നേറ്റമാണ് നടത്തിയത്. കേവലഭൂരിപക്ഷമായ 122ലേക്ക് മഹാസഖ്യത്തിന് ലീഡ് നില എത്തിയിരുന്നു.എന്നാല്‍ പിന്നീട് ബിജെപിയുടെ കുതിപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. എന്‍ഡിഎ സഖ്യത്തിലെ പ്രധാന കക്ഷിയായ ജെഡിയുവിനെ കടത്തിവെട്ടിയാണ് ബിജെപി കുതിക്കുന്നത്. 

മഹാസഖ്യത്തില്‍ ആര്‍ജെഡി 76 സീറ്റുകൡ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 21സീറ്റിലും ലീഡ് ചെയ്യുന്നു. എന്‍ഡിഎയില്‍ ബിജെപിയാണ് മുന്നില്‍. 67 ഇടങ്ങളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. ജെഡിയു 50സീറ്റുകളിലും ലീഡ് ചെയ്യുന്നു. എല്‍ജെപി 6ഇടങ്ങളിലും ലീഡ് ചെയ്യുന്നു.

മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതുപാര്‍ട്ടികള്‍ പതിനാറ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. പത്തു സീറ്റുകളില്‍ സിപിഐഎംഎല്‍ ലീഡ് ചെയ്യുകയാണ്. മഹാസഖ്യം വിട്ട് എന്‍ഡിഎയ്‌ക്കൊപ്പം പോയ ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം ഒരു സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. ജിതന്‍ റാം മാഞ്ചി മത്സരിക്കുന്ന മണ്ഡലമായ ഇമാം ഗഞ്ചില്‍ മാത്രമാണ് എച്ച് എ എം ലീഡ് ചെയ്യുന്നത്. വികാസ് ശീല്‍ ഇന്‍സാഫ് പാര്‍ട്ടി അഞ്ച് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മൂന്നാംമുന്നണിയായി മത്സരിച്ച ബിഎസ്പി എഐഎംഐഎം സഖ്യം രണ്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. 

രാഘോപൂരില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് മുന്നിട്ടു നില്‍ക്കുകയാണ്. ബങ്കിപ്പൂരില്‍ ബോളിവുഡ് നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ ( കോണ്‍ഗ്രസ് ) ലീഡ് ചെയ്യുന്നു.ഹസന്‍പൂരില്‍ തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപ് യാദവ് ( ആര്‍ജെഡി ) പിന്നിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com