രാത്രിവരെ മാറിമറിഞ്ഞ് ലീഡ്; ഫോട്ടോഫിനിഷിലേക്ക് നീങ്ങിയത് ഈ എട്ട് മണ്ഡലങ്ങള്‍

ബിഹാറിലെ എട്ടു മണ്ഡലങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിലാണ് പാര്‍ട്ടികള്‍ ജയിച്ചിരിക്കുന്നത്.
ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം/ പിടിഐ
ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം/ പിടിഐ

പട്‌ന: ബിഹാറിലെ എട്ടു മണ്ഡലങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിലാണ് പാര്‍ട്ടികള്‍ ജയിച്ചിരിക്കുന്നത്. ഹില്‍സയില്‍ ജെഡിയു സ്ഥാനാര്‍ത്ഥി കൃഷ്ണ മുരാരി ശരണ്‍ ആര്‍ജെഡിയുടെ ശക്തി സിങ് യാദവിനെ തോല്‍പ്പിച്ചത് വെരും 12 വോട്ടിനാണ്. 61,836വോട്ടാണ് യാദവിന് ലഭിച്ചത്. ശരണ്‍ 61,848വോട്ട് നേടി.

ബച്ച്‌വാരയില്‍ സിപിഐ സ്ഥാനാര്‍ത്ഥി അവദേശ് റായി ബിജെപി സ്ഥാനാര്‍ത്ഥി സുന്ദ്രേ മേഹ്തയോട് തോറ്റത് 484വോട്ടിന്. ബഖ്രി സീറ്റില്‍ ബിജെപിയുടെ രാമ ശങ്കര്‍ പ്രസാദിനെ സിപിഐ സ്ഥാനാര്‍ത്ഥി സൂര്യകാന്ത് പാസ്വാന്‍ പരാജയപ്പെടുത്തിയത് 777 വോട്ടിന്. ബാര്‍ബിഗ സീറ്റില്‍ ജെഡിയുവിന്റെ സുരേന്ദ്ര കുമാര്‍ 113 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ ഗജാനന്ദ് സഹാനിയെ പരാജയപ്പെടുത്തി. 

ഭോരിയില്‍ ജെഡിയുവിന്റെ സുനില്‍ കുമാര്‍ 462 വോട്ടിനാണ് സിപിഐഎംഎല്‍ സ്ഥാനാര്‍ത്ഥി ജിതേന്ദ്ര പ്രസാദിനെ പരാജയപ്പെടുത്തിയത്. എല്‍ജെപിയുടെ രാജ് കുമാര്‍ സിംഗ് മത്തിഹാനിയില്‍ നരേന്ദ്ര സിംഗിനെ 333 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. രാംഘറില്‍ 189 വോട്ടിനാണ് ആര്‍ജെഡിയുടെ സുധാകര്‍ സിംഗ് ബിഎസ്പിയുടെ അംബിക സിംഗിനെ പരാജയപ്പെടുത്തിയത്. കുര്‍ഹാനി സീറ്റില്‍ ആര്‍ജെഡിയുടെ അനില്‍ സഹാനി ബിജെപിയുടെ കേദാര്‍ ഗുപ്തയെ 712 വോട്ടിന് പരാജയപ്പെടുത്തി.

വോട്ടെണ്ണലില്‍ കൃത്രിമം നടന്നെന്ന് കാണിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആര്‍ജെഡി. പല മണ്ഡലങ്ങളിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചെന്ന് ആദ്യം പറഞ്ഞ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിന്നീട് മാറ്റിപ്പറഞ്ഞുവെന്ന് ആര്‍ജെഡി ആരോപിക്കുന്നു. നിതീഷ് കുമാര്‍  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആര്‍ജെഡി ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com