രാവിലെ അഞ്ച് മണിക്ക്അയല്‍വാസി പഞ്ചസാര വാങ്ങാനെത്തി; 25 കാരനെ വെടിവെച്ച് കൊന്നു

പഞ്ചസാര വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തിയ അയല്‍വാസി 25കാരനെ വെടിവച്ചുകൊന്നു 
രാവിലെ അഞ്ച് മണിക്ക്അയല്‍വാസി പഞ്ചസാര വാങ്ങാനെത്തി; 25 കാരനെ വെടിവെച്ച് കൊന്നു

ബുലന്ദേശ്വര്‍: അയല്‍വാസി 25കാരനെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍ ജില്ലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

അയല്‍വാസിയായ അകാശ് എന്നയാളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. അകാശ് രാവിലെ രാംവീറിന്റെ വീട്ടിലെത്തുകയായിരുന്നു. വീടിനോട് അനുബന്ധിച്ച് ഒരു കടയും നടത്തുന്നുണ്ട്. പഞ്ചസാര വാങ്ങാനെന്ന വ്യാജേനയാണ് ഇയാള്‍ രാവിലെ അഞ്ച് മണിയോടെ എത്തിയത്. കടയുടമ വാതില്‍ തുറന്നപ്പോള്‍ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com