സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി സാനിറ്ററി പാഡില്‍ ഒളിപ്പിച്ചു ; ദേഹപരിശോധനയില്‍ 'കുടുങ്ങി' ; രണ്ട് യുവതികള്‍ അറസ്റ്റില്‍

1.1 കിലോ സ്വര്‍ണമാണ് യുവതികള്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോയമ്പത്തൂര്‍ : അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യുവതികള്‍ കസ്റ്റംസിന്റെ പിടിയിലായി. 62 ലക്ഷം രൂപ വിലവരുന്ന, 1.1 കിലോ സ്വര്‍ണമാണ് യുവതികള്‍ കോയമ്പത്തൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്. 

ദേവയാനി രാധാകൃഷ്ണന്‍, വാസന്തി രാമസ്വാമി എന്നിവരാണ് അറസ്റ്റിലായത്. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ പുലര്‍ച്ചെ 3.30 നാണ് ഇവരെത്തിയത്. 

ഇവരെ പരിശോധിച്ചപ്പോള്‍ സംശയം തോന്നുകയും വിശദമായ പരിശോധനയ്ക്ക് വിധേയരാക്കുകയുമായിരുന്നു. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ധരിച്ചിരുന്ന സാനിറ്ററി പാഡില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com