ഒരു മാസം മുന്‍പ് വാങ്ങിയ ഫോണ്‍ മാറ്റി നല്‍കില്ലെന്ന് കടയുടമ; ഷോപ്പിങ് മാളില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം; പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തി

ഒരു മാസം മുന്‍പ് വാങ്ങിയ ഫോണ്‍ മാറ്റി നല്‍കില്ലെന്ന് കടയുടമ; ഷോപ്പിങ് മാളില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം; പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഫോണ്‍ സംബന്ധമായി തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് മാളില്‍ വച്ച് സ്വയം തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

ഡല്‍ഹി രോഹിണിയിലുള്ള എം2കെ മാള്‍ മാര്‍ക്കറ്റ് കോംപ്ലക്‌സിലാണ് ദാരുണ സംഭവം. ഭീം സിങ് എന്ന 40കാരനാണ് ജീവനൊടുക്കാന്‍ തുനിഞ്ഞത്. രോഹിണിയിലെ പ്രഹ്ലാദ്പുര്‍ സ്വദേശിയാണ് ഇന്‍വെര്‍ട്ടര്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇയാള്‍.

ഈ മാളിലുള്ള മൊബൈല്‍ ഷോപ്പില്‍ നിന്ന് ഭീം സിങ് ഒരു മാസം മുന്‍പ് മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം ഇത് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീം സിങ് കടയിലെത്തി. എന്നാല്‍ ഫോണ്‍ മാറ്റി നല്‍കാന്‍ കടയുടമ വിസമ്മതിച്ചതിന് പിന്നാലെ ഇയാള്‍ സ്വയം തി കൊളുത്തുകയായിരുന്നു. 

മാളിലേക്ക് വരുമ്പോള്‍ ഭീം സിങ് ഒഴിഞ്ഞ കുപ്പ് കൈയില്‍ കരുതിയിരുന്നു. ഫോണ്‍ മാറ്റി കിട്ടില്ലെന്ന് അറിഞ്ഞതിന് പിന്നാലെ കൊണ്ടു വന്ന ഒഴിഞ്ഞ കുപ്പിയിലേക്ക് വണ്ടിയില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്താണ് ഇയാള്‍ സ്വന്തം ദേഹത്തൊഴിച്ച് തീ കൊളുത്തിയതെന്ന് എന്നാണ് പൊലീസ് സംഭവത്തെ കുറിച്ച് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com