ദീപാവലിക്കു പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു; റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകള്‍ മരിച്ചു

ദീപാവലിക്കു പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു; റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകള്‍ മരിച്ചു
റീത്ത ബഹുഗുണ ജോഷി
റീത്ത ബഹുഗുണ ജോഷി

പ്രയാഗ്‌രാജ്: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി പൊള്ളലേറ്റ്, ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകള്‍ മരിച്ചു. ആറു വയസ്സുകാരിയായ കിയ ആണ് മരിച്ചത്. 

ദീപാവലി ആഘോഷത്തിനിടെയാണ് പടക്കം പൊട്ടി കിയയ്ക്കു പൊള്ളലേറ്റത്. ഇന്നലെ രാവിലെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റീത്ത ബഹുഗുണ ജോഷിയുടെ മകന്‍ മായാങ്ക് ജോഷിയുടെ മകളാണ് കിയ. പടക്കത്തില്‍നിന്നുള്ള തീയേറ്റ് കുട്ടിക്ക് അറുപതു ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com