ഒപ്പം ജീവിക്കാന്‍ അവന്റെ വീട്ടിലെത്തി; കാമുകിയെ മകനും അച്ഛനും ബലാത്സംഗം ചെയ്തു; കേസ്‌

അസമില്‍ 19കാരിയെ കാമുകനും കാമുകന്റെ അച്ഛനും ബലാത്സംഗം ചെയ്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുവാഹത്തി: അസമില്‍ 19കാരിയെ കാമുകനും കാമുകന്റെ അച്ഛനും ബലാത്സംഗം ചെയ്തതായി പരാതി. കാമുകന്റെ വീട്ടില്‍ വച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

അസം കാച്ചര്‍ ജില്ലയിലെ കനക്പൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. 19കാരി കാമുകനായ പ്രീതം നാഥുമായി ആറുമാസമായി അടുപ്പത്തിലായിരുന്നു. ഒക്ടോബര്‍ 18ന് പെണ്‍കുട്ടി പ്രീതം നാഥിന്റെ വീട്ടിലേക്ക് താമസം മാറ്റി. നവംബറില്‍ കല്യാണം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചു. കല്യാണം കഴിയുന്നത് വരെ വ്യത്യസ്ത മുറികളില്‍ കഴിയാനും ഇരുവരും ധാരണയായി. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുറിയില്‍ കഴിയുമ്പോള്‍ പ്രീതം നാഥും കാമുകന്റെ അച്ഛനും തന്നെ ബലാത്സംഗം ചെയ്തു എന്നതാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.

നവംബര്‍ ആറിന് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി, തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com