കശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെ ഭീകരാക്രമണം; ഗ്രനേഡ് പതിച്ചത് റോഡില്‍; 12പേര്‍ക്ക് പരിക്ക്

മ്മു കശ്മീരിലെ പുല്‍മാവയില്‍ ഭീകരവാദികളുടെ ഗ്രനേഡ് ആക്രമത്തില്‍ പന്ത്രണ്ടുപേര്‍ക്ക് പരിക്കേറ്റു. 
കശ്മീരില്‍ സൈനിക വ്യൂഹത്തിന് നേരെ ഭീകരാക്രമണം; ഗ്രനേഡ് പതിച്ചത് റോഡില്‍; 12പേര്‍ക്ക് പരിക്ക്

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍മാവയില്‍ ഭീകരവാദികളുടെ ഗ്രനേഡ് ആക്രമത്തില്‍ പന്ത്രണ്ടുപേര്‍ക്ക് പരിക്കേറ്റു. സൈനിക  വ്യൂഹനത്തിന് നേരെ നടത്തിയ ഗ്രനേഡ് പ്രയോഗം ലക്ഷ്യം തെറ്റി റോഡില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പുല്‍വാമയിലെ കാകപോരയിലാണ് ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ നാട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി സൈന്യം അറിയിച്ചു. നേരത്തെ വടക്കന്‍ കശ്മീരില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തില്‍ ഏഴു വയസ്സുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com