മലിനീകരണം; സോണിയ ഗാന്ധി ഡല്‍ഹിയില്‍നിന്നു മാറുന്നു? 

ഇതനുസരിച്ച് സോണിയ ഇന്നു തന്നെ ഗോവയിലേക്കോ ചെന്നൈയിലേക്കോ മാറിയേക്കുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കടുത്ത അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് തലസ്ഥാന നഗരത്തില്‍നിന്നു മാറിനില്‍ക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വിദഗ്ധരുടെ ഉപദേശം. ഇതനുസരിച്ച് സോണിയ ഇന്നു തന്നെ ഗോവയിലേക്കോ ചെന്നൈയിലേക്കോ മാറിയേക്കുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അസുഖബാധിതയായി തുടര്‍ ചികിത്സയില്‍ കഴിയുന്ന സോണിയയ്ക്ക് ഡല്‍ഹിയിലെ ഇപ്പോഴത്തെ അന്തരീക്ഷ നില അപകടം വരുത്തിയേക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. സോണിയയ്ക്കു തുടര്‍ച്ചയായി നെഞ്ചില്‍ അണുബാധയുണ്ട്. ഈ സാഹചര്യത്തില്‍ ഏതാനും ദിവസം ഡല്‍ഹിയില്‍നിന്നു മാറിനില്‍ക്കാനാണ് നിര്‍ദേശം.

ഡല്‍ഹി സമീപ ദിവസങ്ങളിലെ ഏറ്റവും കടുത്ത മലിനീകരണത്തിലൂടെയാണ് കടന്നുപോവുന്നത്. ഇക്കുറി ദീപാവലിക്കു പടക്കങ്ങളുടെ ഉപയോഗം കുറവായിരുന്നെങ്കിലും സമീപ സംസ്ഥാനങ്ങളിളെ പാടത്തെ കാല തീയിട്ടതിന്റെ പുക തലസ്ഥാന പ്രദേശത്തെ മൂടിയിട്ടുണ്ട്. 

ഇന്നുച്ചയ്ക്കു തന്നെ സോണിയ ഡല്‍ഹി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാ്ന്ധിയോ പ്രിയങ്കയോ അവര്‍ക്കൊപ്പമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com