തമിഴ്‌നാട് മുന്‍മന്ത്രി ജീവനൊടുക്കാൻ ശ്രമിച്ചു ; 'അബോധാവസ്ഥയിൽ' ആശുപത്രിയില്‍

പൂങ്കോതൈ ബോധം വീണ്ടെടുത്തതായും, മരുന്നുകളോട് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു
തമിഴ്‌നാട് മുന്‍മന്ത്രി ജീവനൊടുക്കാൻ ശ്രമിച്ചു ; 'അബോധാവസ്ഥയിൽ' ആശുപത്രിയില്‍

ചെന്നൈ : തമിഴ്‌നാട് മുന്‍ മന്ത്രിയും ഡിഎംകെ എംഎല്‍എയുമായ പൂങ്കോതൈ അല്ലാദി അരുണയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമായി ​ഗുളിക കഴിച്ച് എംഎല്‍എ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുനെല്‍വേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് എംഎല്‍എയെ പ്രവേശിപ്പിച്ചത്. 

തീവ്രപരിചരണ വിഭാഗത്തിലാണ് എംഎല്‍എയുള്ളത്. പൂങ്കോതൈ ബോധം വീണ്ടെടുത്തതായും, മരുന്നുകളോട് പ്രതികരിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് എംഎല്‍എ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് റിപ്പോര്‍ട്ടുണ്ട്. 

ഡിഎംകെ നേതാവ് കൂടിയായ ഒരു സഹോദരനുമായി ഇവര്‍ കടുത്ത ഭിന്നതയിലാണ്. ഡിഎംകെ മുന്‍മന്ത്രി അല്ലാദി അരുണയുടെ മകളായ പൂങ്കോതെ മുന്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയാണ്. മന്ത്രിയായിരിക്കെ തന്റെ ബന്ധുക്കള്‍ക്കെതിരായ അന്വേഷണത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ വിജിലന്‍സ് ഡയറക്ടറെ വിളിച്ചത് വിവാദമായിരുന്നു. 

ഇതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ 2008 ല്‍ പൂങ്കോതെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തിയ പൂങ്കോതെ, ഐടി മന്ത്രിയായി. ഡിഎംകെ നേതാവായ പൂങ്കോതെ നിലവില്‍ അളങ്കുളം എംഎല്‍എയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com