അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്‌യുടെ നില അതീവ ഗുരുതരം 

ആരോഗ്യനില കൂടുതല്‍ വഷളായതായും ഇപ്പോള്‍ അബോധാവസ്ഥയിലാണ് അദ്ദേഹമെന്നും അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു
അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്‌യുടെ നില അതീവ ഗുരുതരം 

ഗുവാഹത്തി: അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയിയുടെ നില അതീവ ഗുരുതരം. ആരോഗ്യനില കൂടുതല്‍ വഷളായതായും ഇപ്പോള്‍ അബോധാവസ്ഥയിലാണ് അദ്ദേഹമെന്നും അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. 

കോവിഡ് ബാധിതനായെങ്കിലും പിന്നീട് നെഗറ്റീവ് ആയതിന് ശേഷവും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ച്ചിക്കുകയായിരുന്നു. നവംബര്‍ ആദ്യം മുതല്‍ ഗുവാഹത്തി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com