പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാജ്യത്ത് കോവാക്‌സിന്‍ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം; പ്രതികൂല ഫലമുണ്ടായതായി സ്ഥിരീകരിച്ച് ഭാരത് ബയോടെക്‌

ആദ്യഘട്ട പരീക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഫലം വന്നതായി വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച കോവാക്‌സിന്റെ ട്രയല്‍ വിവാദത്തില്‍. ആദ്യഘട്ട പരീക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഫലം വന്നതായി വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് സ്ഥിരീകരിച്ചു. 

വാക്‌സിന്‍ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം കണ്ടെത്തിയിട്ടും പരീക്ഷണം നിര്‍ത്തിവെച്ചില്ലെന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍ സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ ഈ വിവരം ഡ്രഗ്‌സ് കണ്‍ട്രോള്‍
ജനറല്‍ ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നതായി കമ്പനി വ്യക്തമാക്കി. 

പ്രതികൂല ഫലം വന്നിട്ടും ഈ വിവരം ഡിസിജിഐയെ അറിയിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിന് ഇടയിലാണ് കമ്പനിയുടെ വിശദീകരണം. ഒഗസ്റ്റില്‍ നടന്ന ആദ്യ ഘട്ട പരീക്ഷണത്തിലാണ് പ്രതികൂല ഫലം ഉണ്ടായത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിരുന്നു എന്നും കമ്പനി പറയുന്നു. 

ആദ്യ ട്രയലില്‍ വാക്‌സിന്‍ സ്വീകരിച്ച മുപ്പത്തിയഞ്ചുകാരന് രണ്ട് ദിവസത്തിന് ശേഷം ന്യുമോണിയ ബാധിച്ചു. ഒരാഴ്ചക്കുള്ളില്‍ ഇയാള്‍ ആശുപത്രി വിട്ടു. ഇയാള്‍ക്ക് നേരത്തെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നിരിക്കെ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് പരിശോധിക്കാതെ പരീക്ഷണം തുടര്‍ന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിമര്‍ശനം ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com