സര്‍ക്കാര്‍ ജോലി കിട്ടാന്‍ 55കാരനായ അച്ഛനെ കുത്തിക്കൊന്ന് 35കാരന്‍; അറസ്റ്റ്

ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കാന്‍ വേണ്ടിയാണ് കൊലനടത്തിയതെന്ന് മകന്‍ പൊലീസിന് മൊഴി നല്‍കി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാംഗഡ്: സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി 55 കാരനായ അച്ഛനെ മകന്‍ കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ സിസിഎല്‍ കമ്പനിയിലെ ജീവനക്കാരനായ രാംഗഡ് സ്വദേശിയായ കൃഷ്ണ റാം ആണ് കൊലപ്പെട്ടത്. സംഭവത്തില്‍ 35 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. .

കമ്പനി നിയമം അനുസരിച്ച് അവരുടെ ജീവനക്കാരന്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടാല്‍ നിയമപരമായ ആശ്രിതന് തൊഴില്‍ ലഭിക്കും. ഇതിനായാണ് മകന്‍ ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കൃഷ്ണ റാമിനെ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. 

ബുധനാഴ്ച രാത്രി ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെത്തിയ മകന്‍ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പ്രകാശ് ചന്ദ്ര പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു. ആശ്രിത നിയമനത്തിലൂടെ തൊഴില്‍ ലഭിക്കുന്നതിനായാണ് ഇത്തരമൊരു ക്രൂരത ചെയ്യേണ്ടി വന്നതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com